ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം: ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ

ദില്ലി: ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയതിന് എതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. ആരോഗ്യ സേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കുറ്റപ്പെടുത്തി.

എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ബന്ധമാക്കുന്നത്? ഈ തീരുമാനത്തിന് ഒരു നിയമ പിന്‍ബലവുമില്ലെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. വ്യക്തി വിവര സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാക്കിയത് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി ആയിരുന്നു.

ആരോഗ്യ സേതു ഇല്ലാത്തവര്‍ക്ക് പിഴയും തടവും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് ജനാധിപത്യ രാജ്യമാണെന്ന് കരുതുന്നു. അതിനാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സേതുവിലെ വിവര ശേഖരണവും പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഇറക്കിയതിലും ജസ്റ്റിസ് ശ്രീകൃഷ്ണ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇങ്ങനെ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ശരിയായ നടപടിയല്ല.

നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ജോലിയാണ്. ഇവിടെ ഡാറ്റാ ചോര്‍ച്ച ഉണ്ടായാല്‍ ആര് മറുപടി പറയുമെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News