പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും; മാലദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പലും ഇന്ന് തീരമണയും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ എന്‍ എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. കുടാതെ പ്രവാസികളുമായി രണ്ട് വിമാനങ്ങളും ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.

മെയ് 10ന് മാലദ്വീപില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐ എന്‍ എസ് മഗര്‍ ആണ് പ്രവാസികളുമായി ഇന്ന് കൊച്ചി തീരത്തെത്തുക. കപ്പലില്‍ ആകെ 202 യാത്രക്കാരാണുള്ളത്. ഇതില്‍ പതിനാലു ഗര്‍ഭിണികളും പത്ത് വയസ്സില്‍ താഴെയുളള മൂന്ന് കുട്ടികളും ഉള്‍പ്പെടും.

യാത്രക്കാരില്‍ 93 പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളവര്‍. 81 പേര്‍ തമിഴ്‌നാട് സ്വദേശികളും മറ്റുളളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുളളവരുമാണ്. വൈകീട്ട് ഏഴ് മണിയോടെ കപ്പല്‍ കൊച്ചി തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതേസമയം തന്നെ വിമാനമാര്‍ഗ്ഗവും പ്രവാസികള്‍ ഇന്ന് നാട്ടിലെത്തും.

കുവൈറ്റില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമായി രണ്ട് വിമാനങ്ങളാണ് കൊച്ചിയില്‍ പറന്നിറങ്ങുക. രാത്രി 8.30 ന് ദമാമില്‍ നിന്നുള്ള ആദ്യ വിമാനമെത്തും. സിങ്കപ്പൂരില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം 10.50 നും എത്തിചേരും. ഇന്നലെ രാത്രി 8.10ന് ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 178 പ്രവാസികളാണ് കൊച്ചിയിലെത്തിയത്.

ഇടവേളക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ശക്തമായ നിരീക്ഷണ സംവിധാനവും ജില്ലാഭരണകൂടം ഒരുക്കിക്കഴിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ സ്‌ക്രീനിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എറണാകുളം ജംഗ്ഷനില്‍ വന്നിറങ്ങുന്നവരെ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈന്‍ ചെയ്യും.

2000 ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ പതിനായിരം മുറികള്‍ വരെ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News