‘എന്തെങ്കിലുമൊക്കെ മണ്ടത്തരം പറഞ്ഞ് നശിച്ചോട്ടെ; ചെന്നിത്തലയെ കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിച്ചിട്ടില്ല; ഉമ്മന്‍ചാണ്ടിയുടെ നോട്ടം പ്രതിപക്ഷ നേതാവിന്റെ കസേരയില്‍’: ആര്‍ ബാലകൃഷ്ണപിള്ള

കൊല്ലം: കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഉമ്മന്‍ചാണ്ടിക്ക് നോട്ടമുണ്ടെന്ന് ആര്‍.ബാലകൃഷ്ണപിള്ള. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു. ചെന്നിത്തലയെ ഇരുത്തി നശിപ്പിക്കുകയെന്ന നയമാണ് കോണ്‍ഗ്രസിന്റേത്.

ഇതുപോലൊരു പ്രതിപക്ഷം ലോകത്ത് കേരളത്തിലെ കാണാനാകു. സ്വന്തം അണികളോടും നാട്ടിലെ ജനങ്ങളോടും ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഒരു കൂട്ടര്‍. ഇവരെയെങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാനാകും.

മണ്ടത്തരങ്ങള്‍ പറയുന്ന പ്രതിപക്ഷ നേതാവ് കസേരയിലാണ് ഉമ്മന്‍ചാണ്ടി നോട്ടമിട്ടിരിക്കുന്നതെന്നും കേരളകോണ്‍ഗ്രസ് നേതാവും മുന്നോക്ക വികസന ബോര്‍ഡ് ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള തന്റെ രാഷ്ട്രീയ വീക്ഷണം പങ്കുവെച്ചു.

രമേശ് ചെന്നിത്തലയെ തല്‍ക്കാലം അവിടെ ഇരുത്തിയിരിക്കുകയാണ്. എന്തെങ്കിലുമൊക്കെ മണ്ടത്തരം പറഞ്ഞ് ഇയാള്‍ നശിച്ചോട്ടെയെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്നും പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രതിപക്ഷനേതാവിന്റെ കസേരയില്‍ ഇരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം ആരംഭിച്ചെന്നും ബാലകൃഷ്ണപിള്ള പരിഹസിച്ചു. പ്രസ്ഥാവനയില്‍ ഓരോന്നു പറയുന്നു. സ്പ്രിങ്‌ളര്‍ വിവാദത്തില്‍ ഹൈക്കാടതിയില്‍ പോയിട്ടുപോലും പൊളിഞ്ഞു പോയില്ലെ.

മറ്റൊരു കേസില്‍ സുപ്രീം കോടതിയില്‍ പോയിട്ടും പൊളിഞ്ഞു. രമേശ് ചെന്നിത്തലയും സെറ്റും നടത്തുന്നതൊക്കെ മോശമാണെന്ന് ജനങ്ങള്‍ക്കറിയാം. ആന്റണി ഇതുവരെ വെയില്‍ കൊണ്ടിട്ടില്ല. രാജ്യസഭാ ഇലക്ഷന്‍ മുന്നില്‍കണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ദില്ലിയിലും ആന്റണി തഴയപ്പെട്ടതായാണ് വിവരമെന്നും പിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here