യാത്രക്കാരെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് തോന്നിയപോലെ

ദില്ലി: യാത്രക്കാരെ പിഴിഞ്ഞ് റയില്‍വേ.ലോക്ഡൗണിന് ശേഷം ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച രാജധാനി ട്രെയിനുകളില്‍ ഒരേ സീറ്റിന് വിവിധ ടിക്കറ്റ് ചാര്‍ജ്.ദില്ലി തിരുവനന്തപുരം രാജധാനി ട്രെയിനിലെ ഏറ്റവും കുറഞ്ഞ ത്രീ ക്ലാസ് എസി ടിക്കറ്റിന്റെ നിരക്ക് നാലായിരം രൂപ കടന്നു.ബുക്കിങ്ങ് ആരംഭിക്കുമ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് കുതിച്ചുയര്‍ന്നത്. ഡയനാമിക് ചാര്‍ജാണ് ഈടാക്കുന്നതെന്ന് റയില്‍വേ.

ജനറല്‍ കോച്ച്, സ്ലീപ്പര്‍ കോച്ച് എന്നിവ ഒഴിവാക്കി എസി കോച്ചുകള്‍ മാത്രമുള്ള രാജധാനി ട്രയിനുകള്‍ മാത്രമാണ് റയില്‍വേസര്‍വീസ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയപ്രകാരം രാജധാനി ട്രെയിനുകള്‍ക്ക് ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ഫ്‌ലക്‌സി ചാര്‍ജാണ്. കോവിഡിന്റെ പശ്ചാത്തലത്തിലും അതില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായി , നാല്‍പ്പത്തിയേഴ് ദിവസത്തിലേറെയായി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ നാട്ടിലെത്താന്‍ ടിക്കറ്റ് എടുക്കുമ്പോഴാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് എത്താല്‍ ആകെയുള്ള രാജധാനി ട്രെയിനിലെ തേര്‍ഡ് എസി കോച്ചിലെ റിസര്‍വേഷന്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് 2510 രൂപ. മണിക്കൂറുകള്‍ക്കുള്ളില്‍ റയില്‍വേ അത് വര്‍ദ്ധിപ്പിച്ച് 3290 രൂപയായി. റയില്‍വേ വെബ്‌സൈറ്റില്‍ ടിക്കറ്റ് തേടി കൂടുതല്‍ പേര്‍ എത്തിയതോടെ നിരക്ക് വീണ്ടും വര്‍ദ്ധിച്ച് 4100 കടന്നു.

നാളെ പുലര്‍ച്ചെ അഞ്ച് ഇരുപത്തിയഞ്ചിനാണ് ആദ്യ ട്രെയിന്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്നത്.ഇതില്‍ ഒരേ ക്ലാസ് കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വന്നിരിക്കുന്നത് വ്യത്യസ്ഥ ടിക്കറ്റ് ചാര്‍ജുകള്‍. പതിനഞ്ച് നഗരങ്ങളിലേയ്ക്കും ട്രെയിന്‍ ഓടുന്നുണ്ട്.ഇതില്‍ പോകേണ്ട യാത്രക്കാരും സമാനമായ ദുരിതമനുഭവിക്കുന്നു. വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ലോഗിന്‍ ചെയ്യുേമ്പാള്‍ തന്നെ റയില്‍വേയുടെ മെസേജ് എത്തും.

ബുക്കിങ്ങ് ആകുമ്പോള്‍ ഡയനാമിക് പ്രൈസിങ്ങ് പ്രകാരം ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. ടിക്കറ്റിന്റെ പേരില്‍ റയില്‍വേ നടത്തുന്ന പിഴിയലിനെതിരെ സോഷ്യല്‍ മീഡിയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ദിവസകൂലിക്കാര്‍ക്കും,ജോലി നഷ്ടമായവര്‍ക്കും വീട്ടിലെത്താനുള്ള അവസാന ആശ്രയമായ റയില്‍വേ ഇല്ലാതാക്കുന്നത്.
കൈരളിന്യൂസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News