നമ്മള്‍ അതിജീവിക്കും; നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ #****# ജനങ്ങള്‍ മനസിലാക്കും: മാലദ്വീപില്‍ നിന്നുമെത്തിയ യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: ഏറെ പ്രതിസന്ധിഘട്ടത്തിലും തങ്ങളെ നാട്ടില്‍ എത്തിച്ച സര്‍ക്കാരിന് നന്ദിയറിയിച്ച് മാലദ്വീപില്‍ നിന്നും കേരളത്തിലെത്തിയ യുവാവ്. കപ്പല്‍ മാര്‍ഗം നാട്ടിലെത്തിയപ്പോള്‍ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാന്‍ പറയുകയായിരുന്നു നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍.

എന്തായാലും ഒന്ന് ഉറപ്പിക്കാം. നമ്മള്‍ അതിജീവിക്കും, നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാവരേയും ജനങ്ങള്‍ മനസിലാക്കുമെന്നും യുവാവ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയില്‍ എത്തി. ഞങ്ങളെ നാട്ടില്‍ എത്തിച്ച ഇന്ത്യന്‍ ഗവേര്‍മെന്റിനും നാവികസേനക്കും ഒരുപാട് നന്നി ഉണ്ട്. എട്ടാം തിയതി മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ ജലാശ്വാ എന്ന കപ്പലില്‍ യാത്ര ചെയ്ത ഒരാളാണ് ഞാന്‍.

ആദ്യമായിട്ടാണ് ഒരു കപ്പല്‍ യാത്ര ചെയ്യുന്നത് പിന്നെ ഇപ്പോഴത്തെ സിറ്റുവേഷന്‍ കൂടെ ആലോചിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ ആയിരുന്നു. മാലി എയര്‍പോര്‍ട്ടില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംബസിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. രാവിലെ 8 മണിക്ക് ചെക്കിങ് കേറിയിട്ട് ഇമ്മിഗ്രേഷന്‍ കഴിഞ്ഞപ്പോളേക്കും 3.30 മണി ആയിരുന്നു. ഷിപ്പില്‍ അത്യാവശ്യം നല്ല ഫെസിലിറ്റി ഉണ്ടായിരുന്നു..

പിന്നെ എടുത്തു പറയേണ്ടത് കേരള സര്‍ക്കാരിന്റെ മുന്‍കരുതല്‍ ആണ്. ഡിസ്ട്രിക്ട് വൈസ് ആണ് ആള്‍ക്കാരെ ഷിപ്പില്‍ നിന്ന് ഇറക്കിയത്. ആദ്യം ചെക്ക് അപ്പ് പോയിന്റ് വളരെ നന്നായി അകലം പാലിച്ചു നിര്‍ത്തിയുള്ള ക്യു.. ഇമ്മിഗ്രേഷന്‍ ഒക്കെ വളരെ സ്മൂത്ത് ആയിരുന്നു.

ലഗേജ് ചെക്കിങ് കഴിഞ്ഞു നേരെ ബസിലേക്ക് ഓരോ ഡിസ്ട്രിക്ടിനും പ്രത്യേകം തയ്യാറാക്കിയ ബസ് വെയിറ്റ് ചെയ്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സീറ്റില്‍ ഒരാള്‍. ബസില്‍ ടോട്ടല്‍ 11 ആള്‍കാര്‍. ഫുഡ് വെള്ളം എല്ലാം കേരള പോലീസ് തന്നു. സീപോര്‍ട്ടില്‍ നിന്ന് കോഴിക്കോട് വരെ പോലീസ് എസ്‌കോര്‍ട്ടും. ഞങ്ങള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കിയത് NIT കോഴിക്കോട് ആണ്.

എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞു താഴെ വെയിറ്റ് ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. എന്തായാലും ഒന്ന് ഉറപ്പിക്കാം. നമ്മള്‍ അതിജീവിക്കും. നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ നാറികളെയും ജനങ്ങള്‍ മനസിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News