ജീവനക്കാരന് കൊവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ഓഫീസ് അടച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ അവധിദിവസത്തില്‍ ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഇയാളുടെ പരിശോധനാ ഫലം എത്തിയത്. കൊവിഡ് മാര്‍ഗനിര്‍ദേശപ്രകാരം ഓഫീസില്‍ അണുനശീകരണം നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News