ക്വാറന്റൈന്‍: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്രം എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനും അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം എത്രയും വേഗം പരിഗണിടച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഈ ക്വാറന്റൈന്‍ സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഫയല്‍ ചെയ്യപ്പെട്ട കേസിലാണ് ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര നിബന്ധനകള്‍ പ്രകാരമല്ല ഇപ്പോഴത്തെ ക്വാറന്റൈന്‍ സംവിധാനമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അങ്ങനെയാണെങ്കില്‍ സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് ഏത്രയും വേഗം തീരുമാനമെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ച് മെയ് 7ന് കത്തയച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രജ്ഞിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News