മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സിപി നാരായണന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1981 എസ്എസ്എല്‍സി ബാച്ച് 50001 രൂപ സംഭാവന നല്‍കി.

പയ്യന്നൂര്‍ എം എല്‍ എ സി.കൃഷ്ണന്‍ എസ്എസ്എല്‍സി ബാച്ച് ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ കെ.രാജഗോപാലനില്‍ നിന്നും തുക ഏറ്റുവാങ്ങി.

ചടങ്ങില്‍ സ്‌കൂളിന് മാസ്‌ക് നിര്‍മ്മിക്കുന്നതിന് വേണ്ടി നല്‍കിയ തുണി വൈസ് പ്രിന്‍സിപ്പള്‍ എഎം രാജമ്മ ഏറ്റുവാങ്ങി.

കെ.വി.മധുസൂദനന്‍ , പി.മുസ്തഫ, പി.ബാലകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് എ പി മുരളീധരന്‍ ,മദര്‍ പിടിഎ പ്രസിഡന്റ് കെ. ഉഷാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News