ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയാണ് കാസര്‍കോട്. ആഴ്ച്ചകള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കൊടുവിലായിരുന്നു ജില്ല കൊവിഡ് മുകതമായത്.178 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല കൊവിഡ് മുക്തമായെന്ന വാര്‍ത്തയ്ക്ക് പക്ഷെ, 24 മണിക്കൂറിന്റെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
മുംബൈയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, വൈറസിനെതിരായ ജില്ലയുടെ ജനകീയ പോരാട്ടം തുടരുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ജില്ലയിലെ വിദ്യാര്‍ഥിക്ക് ഫെബ്രുവരി മൂന്നിന് രോഗം സ്ഥിരീകരിച്ചപ്പോള്‍തന്നെ ജില്ലാ അധികൃതര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി.
ഫെബ്രുവരി16ന് ഇയാള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.കോര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വലിയ പ്രവര്‍ത്തനമാണ് കാസര്‍കോട് നടന്നത്.
Get real time update about this post categories directly on your device, subscribe now.