ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് വിമാനം കയറിയെത്തിയവരില്‍ നാലിലൊന്നും അനര്‍ഹര്‍. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാപട്ടിക അട്ടിമറിച്ചാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ ‘വിഐപി’കള്‍ മടക്കയാത്ര തരപ്പെടുത്തിയത്.
നാട്ടിലേക്ക് അടിയന്തരമായി മടങ്ങിയെത്തേണ്ട ഗര്‍ഭിണികളെയും രോഗികളെയുമൊക്കെ തഴഞ്ഞാണ് ഇവര്‍ വിമാനം കയറിയത്. ആവശ്യത്തിന് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതി നിലനില്‍ക്കെ ഒരുവിഭാഗം പണവും സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന അട്ടിമറി പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനും കാരണമായി.
ആദ്യമൂന്നു ദിവസം ഗള്‍ഫില്‍നിന്നുള്ള പ്രത്യേക വിമാനങ്ങളില്‍ 1300പേരും ഞായറാഴ്ച എട്ടു വിമാനങ്ങളില്‍ 1500 പ്രവാസികളും നാട്ടിലെത്തി. തിങ്കളാഴ്ച രണ്ട് വിമാനങ്ങളുമെത്തി. പ്രവാസികളില്‍ നാലിലൊന്നു പേര്‍ അനധികൃതമായി ടിക്കറ്റ് നേടിയവരാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
Get real time update about this post categories directly on your device, subscribe now.