”കൊവിഡ് പ്രതിരോധത്തില്‍ വിജയ് രൂപാനി പരാജയം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും”; ലേഖനം എഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാനി മാറിയേക്കുമെന്ന് ലേഖനം എഴുതിയതിന് മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഗുജറാത്ത് സര്‍ക്കാര്‍.

ഫെയ്സ് ഓഫ് നാഷന്‍ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ ധവാല്‍ പട്ടേലിനെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

ഗുജറാത്തില്‍ നേതൃമാറ്റത്തിന് സാധ്യത, മന്‍സൂഖ് മാണ്ഡവ്യയെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചു എന്ന തലക്കെട്ടില്‍ മെയ് 7 നായിരുന്നു പോര്‍ട്ടലില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി പരാജയമായെന്നും കേന്ദ്ര നേതൃത്തിന് അതൃപ്തി ഉള്ളതിനാല്‍ കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവ്യ മുഖ്യമന്ത്രി ആയേക്കുമെന്നുമാണ് ലേഖനത്തില്‍ പറഞ്ഞത്. ഇതിന്റെ പേരിലാണ് ധവാല്‍ പട്ടേലിനെതിരെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ ആക്കി.

പട്ടേലിനെ കൊവിഡ് പരിശോധനയ്ക്ക് വേണ്ടി ഗുജറാത്തിലെ എസ് വി പി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here