കൊവിഡ്: യുഎഇയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 68

യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു.

ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ അബുദാബിയിലും തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍ കുളങ്ങര അശോക് കുമാര്‍, തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ എന്നിവര്‍ ദുബായിലുമാണ് മരിച്ചത്. ഷാജി ചെല്ലപ്പനെ കൊറോണ വൈറസ് ബാധിച്ച് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ലോക്ക് ഡൗണില്‍പെട്ട് തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്ന് സ്വദേശി അശോക് കുമാറിന്റെ യാത്ര മുടങ്ങിയത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഗള്‍ഫില്‍ മരിച്ചത് ഏഴ് മലയാളികളാണ്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 68 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News