ദുരിതാശ്വാസനിധിയിലക്ക് സംഭാവന നല്‍കി പൊലീസിലെ, വരും തലമുറ

കൊവിഡ് പ്രതിസന്ധിയില്‍ നാട് വലയുമ്പോള്‍ പ്രതിരോധ പ്രവത്തനങ്ങള്‍ക്ക് സഹായവുമായി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്.

കേരള പോലീസ് ഡ്രൈവര്‍ തസ്തികയിലേക്ക് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് സഹായവുമായെത്തിയത്. സംസ്ഥാനത്താകെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമാഹരിച്ച 38, 200 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മന്ത്രി തോമസ് ഐസക്ക് ചെക്ക് ഏറ്റു വാങ്ങി.

ലോക് ഡൗണ്‍ കാലത്ത് പോലീസും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം വിശ്രമമില്ലാതെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News