നിസ്വാര്‍ഥ സേവനം നടത്തുന്ന നഴ്‌സുമാര്‍ക്ക് കേരളത്തിന്റെ അഭിനന്ദനം: മുഖ്യമന്ത്രി

ഇന്നത്തെ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. സമൂഹത്തിന് നഴ്സുമാരുടെ സംഭാവനയെ ആദരിക്കേണ്ട ദിവസം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്.

സ്വജീവൻ അർപ്പിച്ച ലിനിയുടെ ഓർമ്മ മനസിലുണ്ട്. വയോധികരെ പരിചരിച്ച് കൊവിഡ് ബാധിച്ച രേഷ്മയും ഒക്കെ നാടിന്റെ അഭിമാനമാണ്.

പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിരവാലത്തിലേക്ക് ഉയർത്തുന്നതിൽ നഴ്സുമാരുടെ സംഭാവന വലുത്.

ലോകമാദരിക്കുന്ന കേരളത്തിന്റെ കീർത്തിയുടെ വലിയ പങ്ക് നഴ്സുമാർക്ക് അവകാശപ്പെട്ടത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രാധാന്യം നൽകുന്നു. ലോകത്തെമ്പാടും മലയാളീ നഴ്സുമാരുടെ സേവനത്തെ പ്രശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News