രോഗികളില്‍ 70ശതമാനവും പുറത്തുനിന്ന് വന്നവര്‍; സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം സങ്കല്‍പാതീതമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം ബാധിച്ചവരില്‍ എഴുപത് ശതമാനം പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരും ബാക്കി അവരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ പിടിപ്പെട്ടവരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തുടര്‍ന്നുള്ള ദിവസങ്ങളിലും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍പേര്‍ എത്തിച്ചേരുകയാണ്. വരുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിച്ച് നിര്‍ത്തി സമൂഹവ്യാപനം എന്ന ഭീഷണിയെ അകറ്റി നിര്‍ത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള 32 രോഗബാധിതരില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്നാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പിടിപ്പെട്ടു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പ്പാതീതമാണ്. കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്ക്കാണ് ഒറ്റയടിക്ക് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നിയന്ത്രണം പാളിപ്പോയാല്‍ സ്ഥിതിഗതി കൈവിട്ട് പോകും. കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല എന്നാണ് കാണേണ്ടത്. ഇതുവരെ രോഗബാധ വേഗത്തില്‍ കണ്ടെത്താനും ആവശ്യമായ സുരക്ഷ ഒരുക്കാനും കഴിഞ്ഞു. ഇനി സംസ്ഥാനത്തേക്ക് വരാനിരിക്കുന്നവര്ഡക്കും ഇത് കഴിയണം.

ഇനിയുള്ള ഘട്ടത്തില്‍ സ്ഥിതിഗതികളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഒരേ സമയം അനേകം പേരെ സ്വീകരിക്കേണ്ടി വരികയാണ്.

അവരെല്ലാം കേരളത്തിലേക്ക് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇതിന് തുവരെ ലഭിച്ചതുപോലെ സഹായവും സഹകരണവും വേണം. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടതുണ്ട്. ഓരോരുത്തരുടെയും സുരക്ഷ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News