പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രണ്ടാംഘട്ട നടപടികള്‍ മെയ് 16 ന് ആരംഭിക്കും

വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ പതിനാറാം തിയതി ആരംഭിക്കും.

28 രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയയ്യാരം പ്രവാസികളെ മടക്കി കൊണ്ട് വരാനാണ് ശ്രമം. 106 വിമാന സര്‍വീസുകള്‍ തയ്യാറാകുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് 17 വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തും.റഷ്യ,ഫ്രാന്‍സ്,അയര്‍ലഡ് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് നടത്തും.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന ആദ്യ ഘട്ട നടപടികള്‍ നാളെ അവസാനിക്കും. പതിനാറാം തിയതി രണ്ടാം ഘട്ട നടപടികള്‍ ആരംഭിക്കാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

പതിനാറാം തിയതി മുതല്‍ 22ആം തിയതി വരെ നീണ്ട് നില്‍ക്കുന്നതാണ് രണ്ടാം ഘട്ടം. ഇതില്‍ 28 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇരുപത്തിയയ്യാരം പേരെ കൊണ്ട് വരുകയാണ് ലക്ഷ്യം.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 32 വിമാന സര്‍വീസുകള്‍ നടത്തും. ഇതില്‍ 17 വിമാനങ്ങള്‍ കേരളത്തിലേയ്ക്കാണ് പറക്കുക.

ഒന്നാം ഘട്ടത്തില്‍ പരിഗണന കിട്ടാത്ത കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് രണ്ടാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്നും വിമാനം പറന്നിറങ്ങും.

ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടാതെ ഫിലപ്പയിന്‍സിലെ മാനില, ക്വാലാലംപൂര്‍,ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ എന്നിവയില്‍ നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തും.

റഷ്യയിലെ മോസ്‌ക്കോയില്‍ നിന്നും മലയാളികളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങും. ഉക്രയിന്‍,ഫ്രാന്‍സ്,അയര്‍ലഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കും ആശ്വാസിക്കാം.

കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഉണ്ടാകും. ഒന്നാം ഘട്ടത്തില്‍ പതിനയ്യായിരം പേരെ ഒഴിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പത്താം തിയതി വരെ ഇന്ത്യയില്‍ എത്തിയത് 5163 പേര്‍ മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News