നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രവാസികള്‍ക്കായി നിരവധിപേര്‍ സഹായങ്ങളുമായി രംഗത്തെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈകോര്‍ത്ത് കൈരളി പദ്ധതി പ്രകാരം ആയിരം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികള്‍ക്കായി കൈരളി ടിവി നല്‍കുന്നത്.
പരിപാടിയുടെ നടത്തിപ്പിനായി മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ പദ്മശ്രീ മമ്മൂട്ടി മുഖ്യരക്ഷാധികാരിയായുള്ള സമിതിക്കു രൂപം നല്കി.
നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ. വി. മുസ്തഫ, കൈരളി ടി. വി. ഡയറക്ടര്‍ വി. കെ. മുഹമ്മദ് അഷ്‌റഫ്, പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ ഐസക്ക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
കൈരളി ടി. വി. മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ. എം. അഷ്‌റഫ് ആണ് കണ്‍വീനര്‍. എസ്. രമേഷ്, മുഹമ്മദ് ഫെയ്‌സ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.
മുരളി ആര്‍. പി. (യുഎഇ), പ്രമോദ് ചന്ദ്രന്‍ (ഖത്തര്‍), ശ്രീജിത് പി. (ബഹ്‌റൈന്‍), എന്‍. അജിത് കുമാര്‍ (കുവൈത്ത്), കെ.പി.എം. സാദിഖ് വാഴക്കാട് (റിയാദ്), ജോര്‍ജ് വര്‍ഗ്ഗീസ് (ദമാം), വി.കെ. അബ്ദുള്‍ റൗഫ് (ജിദ്ദ), പി.എം. ജാബിര്‍ (ഒമാന്‍), മുഹമ്മദ് ആരിഫ് സി. സി., എന്‍. പി. ചന്ദ്രശേഖരന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും നിശ്ചയിച്ചു.
Get real time update about this post categories directly on your device, subscribe now.