സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ നാളെ തുറക്കും; മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ നാളെ തുറക്കും. ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല.

പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. മദ്യ നികുതിയുടെ കാര്യത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചന.

രാവിലെ 9 മുതൽ രാത്രി 7 മണിവരെയായിരിക്കും സംസ്ഥാനത്തെ ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം.

ഷാപ്പിൽ ഇരുന്ന് കള്ളു കുടിക്കാൻ അനുവദിക്കില്ല. ഷാപ്പുകളിൽ കള്ളുകുടി അനുവദിച്ചാൽ ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല.

ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളുകുടിക്കാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിട്ടൈസർ ഉറപ്പാക്കണം.

ഇത് എക്സൈസ് ഉദ്യോഗസ്ഥരുടേയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്വമായിരിക്കുമെന്നും എക്സൈസ് കമ്മിഷണറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. മദ്യ നികുതിയുടെ കാര്യത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചന. ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ നിലവിലെ അബ്കാരി ചട്ടം അനുവദിക്കിന്നില്ല.

ഈ സാഹചര്യത്തിൽ ചട്ട ഭേദഗതിയെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. നാളത്തെ മന്ത്രിസഭായോഗം ഇക്കാര്യവും പരിഗണിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News