അതിജീവനത്തിന്റെ പോരാട്ടത്തിൽ കൈകോർത്ത് തൃശൂർ ഗവൺമെന്റ് എഞ്ചിനിയറിങ്ങ് കോളേജ് SFI പൂർവ്വകാല പ്രവർത്തകർ

കോവിഡ് മഹാമാരിക്കെതിരായ മഹാപ്രതിരോധത്തിൽ ഗവൺമെന്റ് എഞ്ചിനിയറിങ്ങ് കോളേജ് തൃശൂർ SFI യൂണിറ്റിന്റെ സഹായത്തോടെ SFI പൂർവ്വകാല പ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത 13 ലക്ഷം രൂപയുടെ ഡി.ഡി, മന്ത്രി എ.സി മൊയ്തീന് നിലവിലെ SFI ജി.ഇ.സി യൂണിറ്റ് വൈസ് പ്രസിഡണ്ടും കോളേജ് യൂണിയൻ വൈസ് ചെർമാനുമായ ആഷ്മിനത്ത് കെ.എം കൈമാറി.

കഴിഞ്ഞു പോയ വിവിധ ബാച്ചുകളിലെ SFI പ്രവർത്തകരായിരുന്ന ആളുകളാണ് ഒരേ മനസ്സോടെ CMDRF ലേക്കുള്ള ഫണ്ട് സമാഹരിക്കുന്ന ഉദ്യമത്തിൽ കൈ കോർത്തത് .പൂർണ്ണ പിന്തുണയും ,സഹായവുമായി നിലവിലെ SFI യൂണിറ്റ് മുൻപിലുണ്ടായിരുന്നു.

അനിതരസാധാരണമായ അന്തരീക്ഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കേരളത്തിലെ സർക്കാരിന് മുഴുവൻ പൂർവ്വകാല വിദ്യാർഥികളുടെയും പിന്തുണയും അഭിവാദ്യങ്ങളും നേരുന്നതായി സംഘാടകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here