ലൈസന്‍സ് പുതുക്കിയില്ല; തിരുവനന്തപുരത്ത് ഷാപ്പുകള്‍ ഇന്ന് തുറക്കില്ല; ചെത്ത് പുനരാരംഭിക്കാന്‍ 10 മുതല്‍ 13 ദിവസംവരെ വേണ്ടിവരും

ഏറെ ദിവസത്തെ ഇടവേളക്ക് ശേഷം കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും തിരുവനന്തപുരം ജില്ലയില്‍ തീരുമാനം നടപ്പിലാകാന്‍ സാധ്യതയില്ല.

മിക്ക ഷാപ്പുകളുടെയും ലൈസന്‍സ് പുതുക്കാത്തത് ആണ് പ്രധാന കാരണം. പുതുക്കിയ ഷാപ്പുകളിലേക്ക് കള്ള് എത്തിക്കേണ്ട തെങ്ങുകള്‍ പോലും തൊഴിലാളികള്‍ ഇനിയും ഒരുക്കിയിട്ടില്ല.

ചെത്തു തോട്ടം ഒരുക്കി കള്ളുചെത്ത് ആരംഭിക്കാന്‍ 10 മുതല്‍ 13 ദിവസം വരെ വേണ്ടിവരും എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം .മറ്റേതെങ്കിലും ജില്ലകളില്‍നിന്ന് കള്ള് എത്തിച്ചെങ്കില്‍ മാത്രമേ പ്രതിസന്ധി അവസാനിക്കു.

ആവാട് തുറ.പൊഴിക്കര ,ആര്യനാട് ,കരുമം എന്നീ ഷാപ്പുകള്‍ ആണ് തിരുവനന്തപുരം ജില്ലയില്‍ ലൈസെന്‍സ് പൂര്‍ത്തീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News