സാമ്പത്തിക പാക്കേജ്: കേന്ദ്ര ധനമന്ത്രിയുടെ പത്രസമ്മേളനം വൈകുന്നേരം 4 മണിക്ക്

സാമ്പത്തിക പാക്കേജ് വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാര്‍ത്താസമ്മേളനം വൈകുന്നേരം നാല് മണിയ്ക്ക്.

പലിശ ഇളവ്, നികുതി കുറയ്ക്കല്‍ തുടങ്ങിയവ പക്കേജിലുണ്ടാകുമെന്ന് സൂചന. പണം നേരിട്ട് ജനങ്ങളില്‍ എത്തിക്കുന്ന പദ്ധതികള്‍ വേണമെന്ന ആവിശ്യവും ശക്തമാണ്.

പണം സ്വരൂപീക്കുന്നത് എങ്ങനെ, ദരിദ്രര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം കൈമാറുമോ, നികുതി നഷ്ടം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജില്‍ പരിഗണന ഉണ്ടാകുമോ, തകര്‍ന്ന ചെറുകിട-വ്യവസായ മേഖലകളുടെ പുനര്‍ജീവനത്തിനായി എന്തുണ്ടാകും.

എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കാണ് നിര്‍മ്മലാ സീതാരാമന്‍ ഉത്തരം നല്‍കേണ്ടത്. കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ അദ്ധ്യക്ഷയും ധനമന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തി പാക്കജ് വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകുന്നേരം നാല് മണിയ്ക്ക് ധനമന്ത്രി മാധ്യമങ്ങളെ കാണും. മധ്യവര്‍ഗത്തിന് ആശ്വാസമേകി നികുതി ഇളവ് പ്രതീക്ഷിക്കുന്നു.

പൊതുബഡ്ജറ്റില്‍ പല തവണ പ്രഖ്യാപിക്കാതെ മാറ്റി വച്ച നികുതി സ്ലാബ് പരിഷ്‌കരണവും ഉണ്ടായേക്കും. വലിയ ദുരിതമനുഭവിക്കുന്ന ദിവസകൂലിക്കാര്‍,കുടിയേറ്റ തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ട് പണം ലഭ്യമാക്കണമെന്ന ആവിശ്യം ശക്തമാണ്.

കോവിഡിന്റെ ദൂഷ്യവശങ്ങള്‍ നേരിട്ട് അനുഭവിക്കുന്നത് അവരാണ്. വ്യവസായമേഖല ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ച് പോയത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്ത് കളഞ്ഞിട്ടുണ്ട്.

അത് കൊണ്ട് തന്നെ വ്യവസായമേഖല, പ്രത്യേകിച്ച് ചെറുകിട വ്യവസായ മേഖലയ്ക്ക് ഉദാരമായ പലിശ ഇളവോട് വായ്പ നല്‍കിയേക്കും. കോവിഡിന് മുമ്പ് തന്നെ തകര്‍ച്ച നേരിടുന്ന ബാങ്കിങ്ങ് മേഖലയേ ശക്തിപ്പെടുത്താനും പദ്ധതികള്‍ ഉണ്ടാകും.

അതേ സമയം പണം കണ്ടെത്താന്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അടക്കമുള്ളവയും കേന്ദ്രം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News