മദ്യ വില കൂടും; കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: മദ്യത്തിന് കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം.
10 ശതമാനം മുതല്‍ 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് പുതിയ സെസ്സ് ചുമത്തുന്നത്.

കുറഞ്ഞമദ്യത്തിന് 10 ശതമാനവും വില കൂടിയ മദ്യത്തിന് 35 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് അന്‍പത് രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. കെയ്സിന് 400 രൂപയില്‍ കൂടുതല്‍ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here