തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രിത അളവില്‍ മാത്രമേ മലയാളികളെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍.
നിരീക്ഷണം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും പ്രതിരോധ നടപടികളുടെ ഭാഗമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്. സമൂഹ വ്യാപന സാധ്യതയിലേക്ക് പോകാതിരിക്കാന്‍ കര്‍ശന ജാഗ്രത അത്യാവശ്യമാണ്. കൊവിഡ് കാലത്ത് ആള്‍ക്കൂട്ടം വേണ്ടെന്ന് പറയുന്നത് ദ്രോഹിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി.
വാളയാറിലെ പ്രതിഷേധം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളിന്റെ സമീപത്ത് ഉണ്ടായിരുന്നവര്‍ ആരായാലും നിരീക്ഷണത്തിലേക്ക് പോകേണ്ടി വരും. അത് ഇന്ന ആളെന്നില്ല. സമരക്കാരുണ്ടെങ്കില്‍ അവരും പോകേണ്ടി വരും. ആരെല്ലാമാണെന്ന് പരിശോധിച്ച ശേഷം പറയാമെന്ന് മന്ത്രി അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.