വയനാട്ടിൽ നിന്ന് സ്നേഹത്തിന്‍റെ കവിതയുമായി അതിഥി തൊ‍ഴിലാളികൾ മടങ്ങുന്നു; പഥം സിങ് ഐപിഎസ് അവർക്കായി ഹൃദയപൂർവ്വം കുറിച്ച കവിത

കോവിഡ് കാലത്തെ കേരളത്തിന്‍റെ കരുതലിൽ മനസ്സ് നിറഞ്ഞ്, അതിഥി തൊ‍ഴിലാളികളിൽ വയനാട്ടിൽ നിന്നും നിരവധി പേർ മടങ്ങുകയാണ്.

ജാർഖണ്ഡ് രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 855 പേർ ഇന്ന് യാത്രതിരിക്കും. 33 കെഎസ്ആർടിസിബസുകളിൽ സൗജന്യമായി കോ‍ഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ്
ജില്ലാ ഭരണകൂടം ഇവരെ എത്തിക്കുക.ട്രയിൻ മാർഗ്ഗം സ്വന്തം സംസ്ഥാനങ്ങളിലേക്ക് ഇവർ പോവും.

കേരളത്തിൽ നിന്ന് നാട്ടിലേക്ക് പോകുവാനുള്ള ആവശ്യവുമായി അതിഥി തൊ‍ഴിലാളികൾ രംഗത്തെത്തിയിരുന്നല്ലോ. ചില തെറ്റിദ്ധാരണകൾ ഉണ്ടായെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടാവാതെ അതെല്ലാം അവസാനിച്ചു. പോലീസിന്‍റെ കാര്യക്ഷമവും മനുഷ്യത്വപൂർണ്ണവുമായ ഇടപെടൽ അതിന് സഹായിച്ചു.

വയനാട്ടിൽ അതിഥി തൊ‍ഴിലാളികൾക്ക് ഇക്കാലത്ത് കൂട്ടുണ്ടായിരുന്നത് ഒരു പോലീസുകാരനായിരുന്നു. പഥം സിങ് ഐ പി എസ്.സാഹചര്യങ്ങളും പോകാനുള്ള അവസരവുമെല്ലാം എ എസ് പി ട്രയിനിയായിരുന്ന ഈ പോലീസുകാരനാണ് അവർക്ക് പറഞ്ഞുകൊടുത്തത്.ഒപ്പമുണ്ടായിരുന്നത്.ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുന്നതിലും മറ്റും
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചു.ലോക് ഡൗണ് കാലം
ഒട്ടേറെ ഉത്തരവാദിത്വങ്ങൾക്കൊപ്പം എല്ലാ മേഖലകളിലും അതിഥി തൊ‍ഴിലാളികളുടേ ക്ഷേമമന്വേഷിച്ച് ഇദ്ദേഹവും മറ്റ് പോലീസുകാരുമെത്തി.

ഇപ്പോൾ അ‍വർക്ക് മടങ്ങാനുള്ള സമയമായിരിക്കുന്നു.വേദനയോടെയാണ് പലരും ഈ അനുഭത്തിലൂടെ കടന്നുപോവുന്നത്. എന്നാൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഇവർക്കുണ്ട്.കേരളം നല്ല ഒാർമ്മയാണ് ഇന്നവർക്ക്.

പഥം സിങ്ങിനും ഇത് സങ്കടകരമായ അനുഭവമാണ്. തന്‍റെ കവിതയാണ് ഇദ്ദേഹം തൊ‍ഴിലാളികൾക്കായി സമർപ്പിക്കുന്നത്. ഹിന്ദിയിലെ‍ഴുതിയ കവിതയുടെ പേര് താങ്കളെ കാത്തുനിൽക്കുകയാണ് എന്നാണ്. ഈ കാലം ക‍ഴിഞ്ഞ് എല്ലാം ആഹ്ളാദപൂർണ്ണമാവുമ്പോൾ നാമെല്ലാം വീണ്ടും കാണുമെന്നും മനുഷ്യരുടെ നിസ്സഹായതകൾ മാറുമെന്നും
കവിത പറയുന്നു.

ദേശങ്ങളെല്ലാം നിങ്ങളുടേതാണ്.

സമുദ്രവും ആകാശവുമെല്ലാം നിലനിൽക്കും
നിങ്ങളിപ്പോൾ നിൽക്കുന്നിടവും നിങ്ങളുടേതാണ്
നിങ്ങൾക്കായ് അതെപ്പോ‍ഴും കാത്തിരിക്കുന്നുണ്ടാവുമെന്ന് കവിത പറയുന്നു.

അതിഥി തൊ‍ഴിലാളികൾ കൂടി അദ്ധ്വാനിച്ച് സൃഷിച്ച നമ്മുടെ നാടിനെക്കുറിച്ചാണ് അടുത്തവരികൾ.

വന്നപ്പോ‍ഴുള്ളതിനേക്കാൾ ഇപ്പോ‍ഴിവിടം മനോഹരമാണ്
ഇപ്പോൾ പുതിയ പൂന്തോട്ടങ്ങളും കെട്ടിടങ്ങളുമുണ്ട്.
സ്നേഹത്തിന്‍റേയും പുതിയ ഉണർവ്വിന്‍റേയും മുകുളങ്ങളുണ്ടായിരിക്കുന്നു.
നിങ്ങളാൽ അതെല്ലാം മനോഹരമായിരിക്കുന്നു.
നിങ്ങളുടെ കണ്ണീരിന്‍റേയും വിയർപ്പിന്‍റേയും
അടയാളങ്ങൾ കൂടിയാണത്,
അപ്പോൾ ഇതെല്ലാം നിങ്ങളുടേത് കൂടിയാണ്.

എനിക്കറിയാം ഇപ്പോൾ നമ്മൾ നിസ്സഹായരാണ്.
എന്നാൽ മാറ്റങ്ങളാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.
നിങ്ങളില്ലാതെ പൂർണ്ണമാവില്ല ഇവിടൊന്നും.
നിങ്ങളുടേതുകൂടിയാണീ ലോകം.

ഞങ്ങൾ പരമാവധി ശ്രമിച്ചു.
നിങ്ങളെ സന്തോഷിപ്പിക്കാൻ.
നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ.
എങ്കിലും ക്ഷമ ചോദിക്കുകയാണ്.
ഇങ്ങനെയൊരു മടക്കം ആരും ആഗ്രഹിച്ചിരുന്നില്ലല്ലോ.
സന്തുഷ്ടരായിയിരിക്കൂ ഈ കാലം വേഗം കടന്നുപോവട്ടെ. ഇങ്ങനെയെല്ലാമാണ്‌ തൊഴിലാളികൾക്കായി ഈ ഐ പി എസുകാരൻ എഴുതിയിരിക്കുന്നത്‌.

വീണ്ടും സ്നേഹപൂർവ്വം സ്വീകരിക്കാൻ അവസരമുണ്ടാവട്ടെ
എന്ന പ്രതീക്ഷയുമായാണ് കവിത അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News