മരണവ്യാപാരികളായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍; പാസില്ലാതെ ഒരാളെ അതിര്‍ത്തി കടത്തിയെന്ന് അനില്‍ അക്കരയുടെ ‘വീരവാദം’ #WatchVideo

തിരുവനന്തപുരം: പാസില്ലാതെ എത്തിയ ഒരാളെ താന്‍ വാളയാര്‍ അതിര്‍ത്തി കടത്തിവിട്ടെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ ‘വീരവാദം’. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അക്കരയുടെ പരാമര്‍ശം.

വീഡിയോ ചുവടെ:

അതിര്‍ത്തി കടന്നുവരുന്ന എല്ലാവരെയും കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളായ ഷാഫി പറമ്പില്‍, രമ്യ ഹരിദാസ്, വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, അനില്‍ അക്കരെ എന്നിവര്‍ ബഹളം വച്ചത്.

ഈ സമരനാടകത്തില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമുണ്ടായിരുന്നു. ഇയാളടക്കം പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തില്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച വാളയാറില്‍ സമരനാടകം നടത്തിയത്.

സംഭവത്തോടെ മാധ്യമപ്രവര്‍ത്തകര്‍, പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആശങ്കയിലാണ്. അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel