എംഎച്ച് ബ്രാന്‍ഡി 910, ഓള്‍ഡ് മങ്ക് റം 850; പുതിയ മദ്യ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ പുതുക്കിയ വില പുറത്തുവിട്ട് ബവ്റിജസ് കോര്‍പറേഷന്‍.

വിദേശ മദ്യത്തിന് 35 ശതമാനം വരെയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതോടെ ചില ബ്രാന്ഡുകളുടെ പുതിയ വില വിവരമാണ് ബവ്റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഹണിബീക്ക് 620 ആണ് പുതിയ വില. നേരത്തെ ഇത് 560 രൂപയായിരുന്നു. 500 രൂപയായിരുന്ന ജവാന്‍ ലിറ്ററിന് 580 ആയി ഉയര്‍ന്നു.

മറ്റ് ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെയാണ്. ബ്രാക്കറ്റില്‍ പഴയവില

സെലിബ്രേഷന്‍ റം 580 (520), ഓള്‍ഡ് മങ്ക് റം 850 (770), ജവാന്‍ ലിറ്റര്‍ 580 (500), ഓളഅ#ഡ് പോര്‍ട്ട് റം 510 (460), എംസി ബ്രാന്‍ഡി 620 (560), എംഎച്ച് ബ്രാന്‍ഡി 910 (820), ഗ്രീന്‍ ലേബല്‍ വിസ്‌കി 730 (660), നെപ്പോളിയന്‍ ബ്രാണ്ടി 1810 (1630), എംജിഎം വോഡ്ക 620 (550), ബക്കാര്‍ഡി 1440 (1290), സിഗ്നേച്ചര്‍ 1410 (1270), മാജിക് മൊമന്റ്സ് 1010 (910).

ബിയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും. കിങ്ഫിഷര്‍ 110 (100), കിങ്ഫിഷര്‍ ബ്ലൂ 121 (110), ടുബോര്‍ഗ് 100 (90).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here