തിരുവനന്തപുരം: വാളയാര്‍ ചെക്ക്പോസ്റ്റ് വഴി പാസില്ലാതെ കടന്നെത്തിയ കോവിഡ് 19 രോഗിക്കൊപ്പമുണ്ടായിരുന്നവരെല്ലാം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ പാസ് ഇല്ലാതെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമരനാടകത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടയാള്‍ പങ്കെടുത്തിരുന്നു.
ഇയാളുള്‍പ്പെട്ട സംഘവുമായി സാമൂഹ്യ അകലം പാലിക്കാതെ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ അടുത്തിടപഴകുകയും ചെയ്തു.
രോഗിക്കൊപ്പം ആ പരിസരത്ത് ഉണ്ടായിരുന്നവരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവരുടെ സുരക്ഷിതത്വവും നാടിന്റെയാകെ സുരക്ഷിതത്വവും കണക്കിലെടുക്കുന്നതുകൊണ്ടാണ്.
ആരൊക്കെയാണ് രോഗിക്കൊപ്പമുണ്ടായിരുന്നതെന്ന് അന്വേഷിക്കാന്‍ ഡിഎംഒയോടും മെഡിക്കല്‍ ഓഫീസര്‍മാരോടും നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി പ്രതികരിച്ചത്.

Get real time update about this post categories directly on your device, subscribe now.