വാളയാറില്‍ പാസ് ഇല്ലാതെ കടത്തിവിടല്‍; കൊവിഡ് രോഗിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ക്വാറന്റൈനില്‍ പോകണം: സിപിഐഎം

പാലക്കാട്: ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്കെത്തിയവരെ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തി കടത്തിവിടാന്‍ നേതൃത്വം നല്‍കുകയും കൂട്ടത്തിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സമര നാടകത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ ക്വാറന്റൈനില്‍ പേകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കര്‍ശനമായ നിയന്ത്രണങ്ങളോടെ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാന സക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുമ്പോള്‍ അതിനെയെല്ലാം തകിടം മറിക്കുന്ന സമീപനമാണ് വാളയാറില്‍ പരിശോധാനയില്ലാതെ ജനങ്ങളെ കടത്തിവടാന്‍ പ്രതിപക്ഷ ജനപ്രതിനിധികള്‍ ശ്രമിച്ചത്.

കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിബന്ധനകളും ലോക് ഡൗണ്‍ നിയമങ്ങളും ലംഘിച്ചാണ് നിയമവിരുദ്ധമായി ജനങ്ങളെ സംഘടിപ്പിച്ച് കുഴപ്പത്തിന് ശ്രമിച്ചത്. ശനിയാഴ്ച പാസ് ഇല്ലാതെ അതിര്‍ത്തികടക്കാനെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇയാള്‍ ഉള്‍പ്പെടെയുള്ളവരുമായി ഏറെ നേരം വാളയാറില്‍ സമരനാടകം നടത്തുകയും ചെയ്ത ജനപ്രതിനിധകള്‍ ജനങ്ങളോടും സമൂഹത്തോടും യാതൊരു ഉത്തിരവാദിത്തവുമില്ലാതെയാണ് പെരുമാറിയത്.

രോഗത്തിന്റെ സ്വഭാവവും അത് സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തും അറിഞ്ഞിട്ടും ബോധപൂര്‍വം രോഗ വ്യാപനത്തിനിടയാക്കുന്ന ശ്രമത്തലായിരുന്നു ഈ ജനപ്രതിനിധികള്‍. അതിര്‍ത്തികടന്നുവരുന്ന ഓരോരുത്തരേയും നിരീക്ഷിക്കാനും അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ചികില്‍സയും പരിചരണവും ഉര്‍പ്പാക്കുന്നതിനുമാണ് ഇതര സംസ്ഥാനത്തുനിന്നും വരുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാസ് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ അതിനെ അട്ടിമറിക്കനും സമൂഹവ്യാപനം ഉണ്ടാക്കാനും ഉത്തിരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ശ്രമിച്ചത് അപലപനീയമാണ്. ലോക് ഡൗണ്‍ നിയമം ലംഘിച്ച് പാര്‍ടി യോഗം ചേര്‍ന്നതിന് ശ്രീകണ്ഠനും ഷാഫി പറമ്പിലിനെുമെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു.

രോഗ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈാകൊണ്ട നടപടികള്‍ ഇതിനകം ലോക ശ്രദ്ധ പടിച്ചുപറ്റി. അതുകൊണ്ടുതന്നെയാണ് കേരളം രോഗ തീവ്രതിയല്ലാതെ അതിജീവിക്കുന്നത്. അത്തരം നടപടികളെ ദുര്‍ബലപ്പെടുത്തുകയും സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ജനവികാരം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ എന്നീ എംപിമാരും ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നീ എംഎല്‍എ മാരും. .പാസ് ഇല്ലാതെ ആളുകളെ അതിര്‍ത്തി കടത്തിയെന്ന് അനില്‍അക്കര സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനകം പറുത്തുവന്നു കഴിഞ്ഞു.

രോഗികളുമായി അടുത്ത് ഇടപഴകിയ ഇവരെ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കണം. അതുപോലെ ജനപ്രതിനിധകളായ ഇവര്‍ പല മേഖലകളിലും അറിഞ്ഞുകൊണ്ട് ഇടപെടുന്നതിനാല്‍ രോഗവ്യാപനത്തിനും ഇടയാക്കും. അതിനാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നുംസിപിഐ എം പാലക്കാട്  ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News