ഇപിഎഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി നീട്ടി; തൊഴിലാളികളുടെ വിഹിതവും സ്ഥാപനങ്ങളുടെ വിഹിതവും സര്‍ക്കാര്‍ അടയ്ക്കും: നിര്‍മല സീതാരാമന്‍

ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഇ.പി.എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കുമാണ് ഇതിലൂടെ ആനുകൂല്യം ലഭിക്കുക. തൊഴിലാളികളുടെ വിഹിതവും സ്ഥാപനങ്ങളുടെ വിഹിതവും അടുത്ത മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാരായിരിക്കും അടയ്ക്കുക.

എല്ലാ തൊഴിലാളികളുടേയും തൊഴിലുടമകളുടേയും പി.എഫ് വിഹിതം അടുത്ത മൂന്ന് മാസത്തേക്ക് 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചതായും ധനമന്ത്രി അറിയിച്ചു. ഇതിലൂടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തുക കൈയില്‍ കിട്ടാനും തൊഴിലുടമക്ക് പി.എഫ് സംഭാവനയില്‍ ലാഭിക്കാനും ഇടയാക്കും.

ഗരീബ് യോജന പദ്ധതിയില്‍ പെടാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതേ സമയം പൊതുമേഖല സ്ഥാപനങ്ങളുടെ പി.എഫ്.വിഹിതം 12 ശതമാനമായി തുടരും. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും ഇപിഎഫ് ഇളവ് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News