മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചുപറഞ്ഞ് സാജു നവോദയയും സോഹന്‍സിനുലാലും

കോവിഡ് പ്രതിരോധിക്കാൻ മാസ്ക് ധരിക്കുക എന്ന സർക്കാരിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സിനിമാ താരങ്ങളായ സാജു നവോദയയും സോഹൻ സീനുലാലും.

എറണാകുളം നഗരത്തിൽ മാസ്ക് ഇല്ലാതെ എത്തിയവർക്ക് താരങ്ങൾ മാസ്കുകൾ വിതരണം ചെയ്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറയുന്ന താരങ്ങളുടെ ഹ്രസ്വ ചിത്രം എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പ്രകാശനം ചെയ്തു.

കൊറോണ വ്യാപനം തടയാൻ പൊതുയിടങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഈ നിർദ്ദേശത്തിന് പിന്തുണയുമായി ആണ് മലയാളികളുടെ പ്രിയ കോമഡി താരമായ പാഷാണം ഷാജിയെന്ന സാജു നവോദയയും സോഹൻ സീനുലാലും രംഗത്ത് എത്തിയത്.

മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം സന്ദേശമായി നൽകുന്നതായിരുന്നുഹ്രസ്വ ചിത്രം. സാജു നവോദയ തന്നെയാണ് ഹ്രസ്വ ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയത്.

കൊറോണ കാലത്ത് മികച്ച സന്ദേശമാണ് ഹ്രസ്വ ചിത്രം നൽകുന്നതെന്ന് ചിത്രത്തിൻറെ പ്രകാശനം നിർവഹിച്ച എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ചിത്രത്തിന് നൽകിയ താരങ്ങളെ അഭിനന്ദിക്കാനും കളക്ടർ മറന്നില്ല.

കൊച്ചി നഗരത്തിലെ തിരക്കേറിയ പെന്റാ മേനക ജംക്ഷനിൽ അഞ്ഞൂറിലധികം മാസ്‌കുകളാണ് താരങ്ങൾ വിതരണം ചെയ്തത്. മാസ്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശം നൽകുന്ന ബാനറുകളുമായി താരങ്ങൾ വഴിയാത്രക്കാരെ ബോധവൽക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News