ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപക പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും

കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപക പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും.

എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30നുമാണ് പരിശീലനം തുടങ്ങുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും മൊബൈല്‍ ആപ്പ് വ‍ഴിയുമാണ് പരിശീലനം നടക്കുക

‘ക്ലാസ്‍മുറിയിലെ അധ്യാപകന്‍’ എന്ന വിഷയത്തെ അധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്‍റെ ആദ്യ ക്ലാസോടെയാണ് പ്രൈമറി സ്കൂള്‍ അധ്യാപകരുടെ ഒാണ്‍ലൈന്‍ പരിശീലനപരിപാടിക്ക് തുടക്കം കുറിക്കപ്പെടുന്നത്.

വര്‍ഷാവര്‍ഷം നടന്ന് വരുന്ന പരിശീലന പരിപാടി ഇത്തവണ കോവിഡ് കാരണം മുടങ്ങുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് ഒാണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയത്.

അധ്യാപകര്‍ക്ക് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും വെബിലൂടെയും (www.victers.kite.kerala.gov.in), മൊബൈല്‍ ആപ്പ് വഴിയും (KITE VICTERS) പരിപാടികള്‍ കാണാം.

പിന്നീട് കാണുന്നതിനായി കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിലും (www.youtube.com/itsvicters), അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകള്‍ ലഭ്യമാക്കും.

സമഗ്ര പോര്‍ട്ടലിലെ ലോഗിനില്‍ അധ്യാപകര്‍ ഫീഡ്ബാക്കും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്താവുന്നതാണ്.

പല മേഖലയിലെ വിദഗ്ദരാണ് ഇത്തവണത്തെ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. എല്ലാ അധ്യാപകരും നിര്‍ബന്ധമായും ഒാണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് വിദ്യാഭാസ വകുപ്പ് സര്‍ക്കുലര്‍ പുറത്ത് ഇറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News