പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് നടന്നുനീങ്ങിയ ആറ് അതിഥി തൊഴിലാളികള്‍ യുപിയില്‍ ബസ് കയറി മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം.

യുപിയില്‍ നിന്ന് ബിഹാറിലേക്ക് കാല്‍ നടയായി പോകവെ ആറ് അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി തൊ‍ഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മുസഫര്‍പൂരിലാണ് സംഭവം.

എട്ട് പേരുമായി പുറപ്പെട്ട സംഘത്തിലെ ആറുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. രണ്ട്‌പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജന്മനാട്ടിലേക്ക് നടന്നുനീങ്ങിയ ഇവര്‍ക്കുമേല്‍ യാത്രക്കാരില്ലാതെ പോയ ബസ് പാഞ്ഞ് കയറുകയായിരുന്നു.

ബസ്‌ഡ്രൈവര്‍ അപകടമുണ്ടായയുടന്‍ ഇറങ്ങിയോടുകയായിരുന്നു. ലോക്ക്ഡൗണ്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുന്നതാണെന്ന് തെളിയിക്കുന്നതാണ് സമീപ ദിവസങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസമാണ് ജന്മനാട്ടിലേക്ക് നടന്നുപോകുന്നതിനിടെ അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് മരിക്കുന്ന സ്ഥിതിയുണ്ടായത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയായതിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോവണമെന്ന ആവശ്യവുമായെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ മഹാരാഷ്ട്രയില്‍ പൊലീസ് തെരുവില്‍ ക്രൂരമായി മര്‍ദ്ധിച്ച ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്.

ഈ മഹാമാരിയുടെ കാലം കേരളത്തിന് പുറത്ത് ഇന്ത്യയിലാകെ അതിഥി തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാണെന്ന് തെളിയിക്കുന്നതാണ് വാര്‍ത്തകള്‍.

ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും നിലച്ച അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ തയ്യാറായിട്ടില്ലെന്നതിന്റെ തെളിവാണ് കിലോമീറ്ററുകളോളം ദൂരങ്ങളിലേക്ക് നടന്നുപോകുന്ന അതിഥി തൊഴിലാളികള്‍ തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here