ഐസിഎംആര്‍ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ ഗുണനിലവാരമില്ലെന്ന് കണ്ട് ഉപയോഗം വിലക്കിയ കമ്പനിയുടെ കിറ്റുകളും

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഐസിഎംആർ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പട്ടികയിൽ ഉപയോഗം വിലക്കിയ ചൈനീസ് കമ്പനികളുടെ കിറ്റുകളും.

വോൻഡ്ഫോ ബയോടെക്, ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നീ കമ്പനികളുടെ കിറ്റുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഫലം കൃത്യമല്ലാത്തതിനെ തുടർന്ന് ഇവയുടെ ഉപയോഗം ഇന്ത്യയിൽ നിരോധിച്ചിരുന്നു. പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി ഐസിഎം ആർ അറിയിച്ചു.

രണ്ടിരട്ടിയിലേറെ വില കൊടുത്ത് കിറ്റ് വാങ്ങൽ, കൃത്യമായ ഫലം ലഭിക്കാത്ത ലക്ഷ കണക്കിന് കിറ്റുകൾ, ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വിഷയത്തിൽ ഐസിഎംആറിന്റെ മറ്റൊരു വിവാദ നടപടി.

ഏപ്രിലിൽ ഐസിഎംആർ തന്നെ ഉപയോഗം വിലക്കിയ 2 ചൈനീസ് കമ്പനികളുടെ കിറ്റുകളാണ് ഐസിഎംആർ അംഗീകൃത റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ബുധനാഴ്ച ഇറക്കിയ ഐസിഎംആർ അംഗീകൃത 15 റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പട്ടികയിൽ വോൻഡ്ഫോ ബയോടെക്, ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നീ രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകളാണ് ഇടം നേടിയത്.

ഈ കമ്പനികളുടെ കിറ്റുകൾ ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത ആദ്യ ആഴ്ച തന്നെ ഐസിഎംആർ അവസാനിപ്പിക്കുകയും ഇറക്കുമതി ലൈസൻസ് ഏപ്രിൽ 30ന് റദ്ദാക്കുകയും ചെയ്തതാണ്.

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ പരിശോധിച്ച് തൃപ്തികരമെന്ന് ഉറപ്പാക്കിയ
കിറ്റുകളാണ് ഇവയെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.

കിറ്റുകൾ ലാബ് അന്തരീക്ഷത്തിലാണ് പരിശോധിച്ചത്.ബാഹ്യ സാഹചര്യങ്ങളിൽ ഇതിന്റെ ഫലത്തിൽ മാറ്റം ഉണ്ടാകാൻ ഇടയുണ്ട്.

കിറ്റിന്റെ ഒരു പ്രത്യേക ബാച്ച് മാത്രമാണ് അംഗീകരിച്ചത്. എല്ലാ ബാച്ചിലെയും കിറ്റുകളുടെ സ്ഥിരത ഉറപ്പാക്കേണ്ടത് നിർമാതാക്കൾ ആണെന്നും ഐസിഎംആർ വിശദീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ പട്ടികയിൽ നിന്ന് വോൻഡ്ഫോ ബയോടെക്, ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നീ രണ്ട് ചൈനീസ് കമ്പനികളുടെ പേര് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ഐസിഎംആർ വക്താവ് രജ്‌നീകാന്ത് ശ്രീവാസ്തവ പറഞ്ഞു. ഈ കമ്പനികളുടെ പേര് നീക്കി ആശയക്കുഴപ്പം ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News