പൊതുഗതാഗതം കേന്ദ്ര തീരുമാനം അനുസരിച്ച്; ബസ്ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയില്‍ ഇല്ല: എകെ ശശീന്ദ്രന്‍

കൊറോണ ഘട്ടത്തില്‍ പരിമിതമായ യാത്ര ഒരുക്കാനാണ് മുഖ്യമന്ത്രി യോഗത്തില്‍ തീരുമാനിച്ചത്. സാമൂഹിക അകലം പാലിച്ചുള്ള കര്‍ക്കശമായ നിയന്ത്രണത്തോടെയുള്ള യാത്രയില്‍ 50% യാത്രക്കാരെ ഉണ്ടാകൂവെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ബസുടമകളുടെ ആശങ്ക യുക്തിസഹമാണെന്നും ജീവനക്കാരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദേശത്തിന് ശേഷം പൊതുഗതാഗതം സാധ്യമാക്കാനാണ് ആലോചിക്കുന്നത്.

ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ ചാര്‍ജാണ് ഉദ്ദേശിക്കുന്നത്. ഇതേ നിരക്കാണോ പൊതുജനങ്ങള്‍ക്ക് വേണ്ടതെന്ന ധാരണ വന്നിട്ടില്ല.

കേന്ദ്രത്തിന്റെ ഇളവ് വന്നാല്‍ പഴയപടി സര്‍വീസ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതു ഗതാഗതം ഉള്‍പ്പെടെ മോട്ടോര്‍ വാഹന മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമല്ലെന്ന് പറയാനാവില്ലെന്നും നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

പൊതു ഗതാഗതം സാധ്യമാക്കുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഏതു രീതിയില്‍ യാത്രാ നിരക്ക് ക്രമീകരിക്കണമെന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News