മദ്യശാലകള്‍ തുറക്കും, തീയതി തീരുമാനിച്ചില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍; ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കും; ബാറുകളിലും ബിവ്കോ വില തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തുറക്കാനുള്ള തീയതി തീരുമാനിക്കുകയുള്ളൂയെന്നും മന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും കീഴിലുള്ള 301 ഔട്ട്ലറ്റുകളും ഒന്നിച്ച് തുറക്കാനുള്ള നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മദ്യത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തന സമയം കുറയ്ക്കാനുള്ള ആലോചനയിലുണ്ട്. ബാര്‍ ഹോട്ടലുകളില്‍ നിന്ന് പ്രത്യേക കൗണ്ടര്‍ തയ്യാറാക്കി പാഴ്‌സല്‍ നല്‍കാം. ബിവറേജസ് കോര്‍പ്പറേഷന്റെ എംആര്‍പി റേറ്റിന് അനുസരിച്ച് മാത്രമേ വില്‍പന പാടുള്ളു. മദ്യത്തിന്റെ വില വര്‍ദ്ധനവ് താത്കാലികമാണെന്നും മന്ത്രി ടിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News