വാളയാറില്‍ സമരനാടകത്തിന് പോയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍

പാലക്കാട്: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി ഇടപഴകിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം.

രോഗിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോടാണ് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്.

വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍, പൊതുപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനില്‍ പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി. ശനിയാഴ്ച വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും അയാള്‍ പങ്കെടുത്തു.

രാത്രി വൈകി ഇയാള്‍ക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിര്‍ത്തിയില്‍ സംഘടിച്ച് നില്‍ക്കരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ വിളിച്ചുകൂട്ടി സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസ്സ് നടത്തിയ സമര നാടകത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരുടെ നിലപാട് നിയമപരമായ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമരനാടകത്തിന്റെ ലക്ഷ്യം കേരളത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുക എന്നതാണെന്നും വ്യക്തമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ യാതൊരു മുന്‍കരുതലുമില്ലാതെ കയറ്റിവിടണമെന്ന ആവശ്യം സാമൂഹിക വ്യാപനം പോലുള്ളവ മുന്നില്‍ കണ്ടാണ്.

മുന്‍ കരുതലുകള്‍ ഇല്ലാതെ കയറ്റിവിടുന്നവരിലൂടെ രോഗം വ്യാപനം ഉണ്ടായാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് അവകാശപ്പെടാം എന്ന നെറികെട്ട രാഷ്ട്രീയ ബുദ്ധിയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News