പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത; ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത. വൈറസ് ബാധയ്ക്ക് സമാന രോഗ ലക്ഷണങ്ങളുളള 6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി സജ്ജമാക്കുകയാണ് ആരോഗ്യ വകുപ്പ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1266 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 145 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. കൂടുതൽ പേർ തിരിച്ചെത്തുന്നതാണ് സാഹചര്യം. വിദേശത്തുനിന്നും വന്ന ഒരാൾ അടക്കം 6പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായാണ് നിരിക്ഷണത്തിൽ കഴിയുന്നത്.

ചെന്നൈയിൽ നിന്നും കഴിഞ്ഞ ദിവസം വന്ന അയിരൂർ സ്വദേശിക്ക് ശക്തമായ പനിയാണ്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളുടെ ഫലം വൈകാതെ കിട്ടും. കൂടുതൽ കേസുകൾ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ – ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്ററുകളിൽ 3 എണ്ണം പ്രവർത്തന സജ്ജമാക്കുകയാണ്. 7 ദിവസത്തിനുളളിൽ ആദ്യ സെൻറർ പ്രവർത്തനം തുടങ്ങും

റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അർച്ചന, കൊട്ടക്കാട്ടിൽ ആശുപത്രി ഇരവിപേരൂർ എന്നിവിടങ്ങളിലേക്ക് ജീവനക്കാരെയും നിയമിച്ചു. ഇലന്തൂർ നഴ്സിങ് സ്കൂളിലെ 20 വിദ്യാർത്ഥികളെക്കൂടി ഇവിടേയ്ക്ക് നൽകും. റാന്നി കോട്ടാങ്ങൽ സ്വദേശിനി 69കാരിക്കാണ് നിലവിൽ കോവിഡ് ബാധയുളളത്. വിദേശത്ത് കൊറോണ ബാധിച്ച് മരിച്ച മരുമകനെ ശുശ്രൂഷിച്ചത് വഴിയാണ്, ഇവർക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News