മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം; 10 രൂപ ചലഞ്ചുമായി ഡിവൈഎഫ്ഐ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവന ചെയ്യുന്നതിന് പത്ത് രൂപ ചലഞ്ചുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്തമായ കാമ്പയിന്‍ വ‍ഴി ഒന്നരലക്ഷം രൂപ സമാഹരിച്ചത്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ തുക ഏറ്റുവാങ്ങി.

നാടിന്‍റെ അതിജീവനത്തിനായി വെറും പത്ത് രൂപ സംഭാവന. ഇതായിരുന്നു ഡിവൈഎഫ്ഐ മൂവാറ്റുപു‍ഴ ബ്ലോക്ക് കമ്മിറ്റി ജനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥന. മുതിര്‍ന്നവരും യുവാക്കളും മാത്രമല്ല, വിദ്യാര്‍ത്ഥികളും കുട്ടികളും വരെ അണി ചേര്‍ന്നു. പത്ത് ദിവസം കൊണ്ട് പത്ത് രൂപ ചലഞ്ച് ഹിറ്റായി.

ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് ഒന്നരലക്ഷം രൂപ. പത്ത് രൂപ ചലഞ്ചിന് നേതൃത്വം കൊടുത്ത ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു തുക സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ദുരിതാശ്വാസനിധിയിലേക്ക് അടക്കുന്നതിനായി കൈമാറി. നാടിന്‍റെ അതിജീവനത്തില്‍ കുട്ടിക‍ളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്തമായ ക്യാമ്പയിന്‍ നടത്തിയത്.

ബ്ലോക്ക് അതിർത്തിയിലെ 157 യൂണിറ്റ് കമ്മിറ്റികള്‍ ക്യാമ്പയിന്‍ ഏറ്റെടുത്തു. കോവിഡിനെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് ഒരു വിഭാഗം അധ്യാപകരും സർക്കാർ ജീവനക്കാരും നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോ‍ഴാണ് യുവതയുടെ ഈ കരുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News