രാജ്യം പ്രതിസന്ധിയില്‍; പ്രഹസനങ്ങള്‍ ആവര്‍ത്തിച്ച് മോദി സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം ഇനിയെന്ത് എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മാന്ദ്യവും പ്രതിസന്ധിയും ജോലി നഷ്ടപ്പെടുന്നതുമെല്ലാം ചര്‍ച്ചയാകുമ്പോഴും ജനങ്ങളുടെ മുന്നിലെത്താതെ വളഞ്ഞബുദ്ധിയില്‍ എന്തെങ്കിലും പദ്ധതി തട്ടിക്കൂട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് മോദി സര്‍ക്കാര്‍.

കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണജനങ്ങളെയും കൊഞ്ഞനംകുത്തുകയാണ് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രിയും സര്‍ക്കാരും വാ തുറക്കുന്നത് തന്നെ രാജ്യത്തെ ജനങ്ങളെ പറ്റിച്ചുകൊണ്ട് സെല്‍ഫ് പ്രമോഷന്‍ നടത്താനുള്ള പദ്ധതികള്‍ അണിയറയില്‍ തയ്യാറായിക്കഴിയുമ്പോള്‍ മാത്രമാണ്.

സര്‍ക്കാരിന് അവസരം കിട്ടുമ്പോഴൊക്കെ സെന്‍ഫ് പ്രമോഷനും കോര്‍പ്പറേറ്റുകളെ വളര്‍ത്തലുമാണ് ഈ പ്രതിസന്ധിഘട്ടത്തിലും പഥ്യം. വിപണിയില്‍ അത്ഭുതം പ്രതീക്ഷിച്ച് നടത്തുന്ന കണക്കിലെ കളി മാത്രമാണ് മോദിസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രഖ്യാപനം. കോവിഡും അടച്ചുപൂട്ടലും ബാധിച്ച ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News