കൊവിഡ് വൈറസ് രോഗിയെ കൊല്ലുന്നത് ഇങ്ങനെ..!

കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ത്താണ് ഈ വൈറസ് രോഗിയെ കൊല്ലുന്നത്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരമുള്ളത്.

എങ്ങനെയാണ് വൈറസ് വായുവിലൂടെ മനുഷ്യശരീരത്തില്‍ എത്തുന്നത്, കോശങ്ങളില്‍ പെരുകുന്നത്, പ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നത്, കഠിനമായ സന്ദര്‍ഭങ്ങളില്‍ രോഗപ്രതിരോധ സംവിധാനത്തെ”സൈറ്റോകൈന്‍ കൊടുങ്കാറ്റ്’ ആയി അമിതമായി ചൂഷണം ചെയ്യുന്നത് എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here