കേരളത്തില്‍ ദേശീയപാത 66ന്റെ ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ആദ്യഘട്ടമായി തലപ്പാടി–ചെങ്കള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
ആദ്യറീച്ചായ കാസര്‍കോട് ജില്ലയിലെ തലപ്പാടിമുതല്‍ ചെങ്കളവരെയുള്ള (39 കിലോമീറ്റര്‍) റോഡിന്റെ ടെന്‍ഡറിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അംഗീകാരം ലഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീണ്ട ഇടപെടലിന്റെ വിജയമാണ്.
ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തുമന്ത്രി ജി സുധാകരനും നിരവധി തവണയാണ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയത്. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക.

Get real time update about this post categories directly on your device, subscribe now.