സാമ്പത്തിക പാക്കേജ്; രണ്ടാം ഘട്ട പ്രഖ്യാപനവുമായി നിര്‍മ്മലാ സീതാരാമന്‍; ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍

ദില്ലി: സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കും. കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും. 25 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. മൂന്നു കോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്‍ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകള്‍ക്ക് നല്‍കിയെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News