അപകടമാണ് വാളയാറില്‍ കണ്ടത്… പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകര്‍ക്കും; ഒരാള്‍ അങ്ങനെ വന്നാല്‍ സമൂഹം പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാട് ഒപ്പമുണ്ട്. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും ചെക്‌പോസ്റ്റുകളിലും എത്തിയ ശേഷം വീടുകളിലേക്ക് പോവുന്നവരുടെ സൗകര്യരാര്‍ത്ഥം ജില്ലകളില്‍ 185 കേന്ദ്രങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സജ്ജീകരിച്ചു. ഈ കേന്ദ്രങ്ങളുടെ പട്ടിക ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ ലഭിക്കും.

അതിര്‍ത്തിയില്‍ പണം വാങ്ങി ആളുകളെ കടത്തുന്നുവെന്ന പരാതിയുണ്ട്. കാസര്‍കോട് ഇതിന്റെ വാര്‍ത്ത വന്നു. പാസില്ലാതെ ആളെ കടത്തിവിട്ടുവെന്ന വാര്‍ത്തയും കണ്ടു. ഇതുണ്ടാക്കുന്ന അപകടമാണ് വാളയാറില്‍ കണ്ടത്.

മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒന്‍പതിന് രാത്രി വാളയാറില്‍ എത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 46 കാരന്‍ കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന ആളും നിരീക്ഷണത്തിലാണ്. മറ്റ് എട്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.

പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകര്‍ക്കും. ഒരാള്‍ അങ്ങനെ വന്നാല്‍ സമൂഹം പ്രതിസന്ധിയിലാകും. ഇത് പറയുമ്പോള്‍ മറ്റ് തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. കര്‍ശനമായി നിര്‍ദ്ദേശം നടപ്പാക്കാന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News