ഇനിയുള്ള നാളുകള്‍ കരുതിയിരിക്കണം; മാസ്‌കും സാമൂഹിക അകലവും ജീവിതശൈലിയാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളില്‍ കൊവിഡ് 19നെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് 19 വൈറസ് എച്ച്ഐവിയെ പോലെ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിനാല്‍ പൊതുസമൂഹത്തിന്റെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുക എന്നതാണ് പ്രധാനം. അതിനാല്‍ സമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാക്കുക എന്നത് അതില്‍ പ്രധാനമാണ്. പൊതുയിടങ്ങളില്‍ തിക്കും തിരക്കും ഉണ്ടാക്കാത്തവിധം വേണം ഇടപെടാന്‍. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രമേ നടത്താവൂ. അതില്‍ തന്നെ എണ്ണം പരിമിതപ്പെടുത്തുകയും വേണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മുന്‍കൂട്ടി സമയംനിശ്ചയിച്ച് ടൈം സ്ലോട്ട് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടി വരും.

ലോകത്താകെ മനുഷ്യജീവന്‍ കവര്‍ന്ന് വിനാശകരമായി മാറിയിരിക്കുകയാണ് കോവിഡ് 19. സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതും പ്രധാനമാണ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തുമുപയോഗിച്ച് ഈ മഹാമാരിയെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News