കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറി; നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണം. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തണം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 3431 കോടിയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കും.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ളതാണ് പാക്കേജ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്കുള്ള അധിക വായ്പയ്ക്ക് പലിശ ഇളവും മാര്‍ജിന്‍ മണിയും അനുവദിക്കും. കെഎസ്‌ഐഡിസിയും കിന്‍ഫ്രയും വായ്പക്കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കും.

സംരംഭങ്ങള്‍ക്ക് വായ്പാ പലിശ തിരിച്ചടവിന് ആറ് മാസം സമയം നല്‍കും. വ്യവസായ പാര്‍ക്കുകളിലെ പൊതുസൗകര്യങ്ങള്‍ക്കായുള്ള വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കും. മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് പലിശ സബ്‌സിഡി അനുവദിക്കും.

വികസനത്തിന് വേണ്ടിയുള്ള പലിശയ്ക്ക് ആറ് മാസത്തേക്ക് ആറ് ശതമാനം ഇളവ് നല്‍കും. കെഎസ്‌ഐഡിസി വായ്പ ലഭിച്ചവര്‍ക്ക് പ്രത്യേക വായ്പ അനുവദിക്കും. പലിശയും മുതലും തിരിച്ചടക്കാന്‍ മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കും.

കെഎസ്‌ഐഡിസിയല്‍ നിന്ന് വായ്പയെടുത്തവരുടെ പിഴപ്പലിശ ആറ് മാസത്തേക്ക് ഒഴിവാക്കും. എംഎസ്എംഇകള്‍ക്ക് 50 ലക്ഷത്തിന് മുകളില്‍ കെഎസ്‌ഐഡിസി വായ്പ അനുവദിക്കും.കെഎസ്‌ഐഡിസി, കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളിലെ സ്ഥലമെടുപ്പിന്റെ പാട്ട പ്രീമിയം കുറയ്ക്കും. സ്ത്രീക്കള്‍ക്കും യുവാക്കള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും 25 ശതമാനം മാര്‍ജിന്‍ മണി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News