കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ്.

ഇത് മുന്നില്‍ കണ്ട് അടിയന്തിര തയ്യാറെടുപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

25000 കെട്ടിടങ്ങള്‍ ക്വാറന്റൈന്‍ ചെയ്യുന്നതിനായി കണ്ടെത്തി. രണ്ടര ലക്ഷം ശുചിമുറികള്‍. ഇതിന് സമാന്തരമായി വെള്ളപ്പൊക്കത്തിനെ നേരിടാനുള്ള പദ്ധതി. ഏത് മോശമായ സാഹചര്യത്തെയും നേരിടണം.

കൊവിഡ് 19 ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്ക കാലത്തെ പോലെ ഒന്നിച്ച് പാര്‍പ്പിക്കാനാവില്ല. നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കെട്ടിടം. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ക്വാറന്റൈനിലുള്ളവര്‍ക്ക് മറ്റൊരു കെട്ടിടം.

നദികളിലും തോടുകളിലും ചാലുകളിലും എക്കലും മറ്റും നീക്കാന്‍ നടപടി ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടിയന്തിരമായി പരിശീലനം നല്‍കും. ഈ ഘട്ടത്തില്‍ വലിയ തോതില്‍ സഹായം പ്രവഹിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News