വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ് ഒരു ചാനല്‍ നല്‍കിയ വാര്‍ത്ത.

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം പെട്ടുപോയി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ദുരിതത്തിലായവരുടെ ആശങ്ക വര്‍ധിപ്പിക്കുമെന്ന് തിരിച്ചറിയാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News