ഉത്ഘാടനത്തെ ചൊല്ലി തര്‍ക്കം; സ്വന്തം നേതാവിനെ ബാങ്കില്‍ കയറി തല്ലിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: കൊവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ ഉത്ഘാടന പ്രസംഗത്തിന് പകരം ആശംസ പ്രസംഗമേ നല്‍കിയുള്ളൂ എന്നാരോപിച്ച് പരിപാടി ഉത്ഘാടനം ചെയ്ത യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ജോലി ചെയ്യുന്ന ബാങ്കില്‍ കയറി മര്‍ദ്ദിച്ച യൂത്ത് കൊണ്ഗ്രഡ് സംസ്ഥാന സെക്രട്ടറിയെ യൂത്ത് കൊണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രോഹിത്തിനെയാണ് ദേശീയ നേതൃത്വം സസ്പെന്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി രാജീവിനെയാണ് സംസ്ഥാന സെക്രട്ടറി രോഹിത് മര്‍ദ്ദിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ രോഹിതിന് ഉദ്ഘാടനത്തിന് പകരം ആശംസ പ്രസംഗം മാത്രം കൊടുത്തതിന്റെ പ്രകോപനത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രോഹിത് മര്‍ദ്ദിച്ചത്.

തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇടപെട്ടാണ് രോഹിത്തിനെ സസ്പെന്റ് ചെയ്തത്. രോഹിത് ഇപ്പോഴും കെപിസിസി മെമ്പറാണ് എന്നും ഇയാളെ കെപിസിസി പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here