പ്രത്യേക ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട്ടെത്തിയ 6 യാത്രക്കാരിൽ കൊവിഡ് ലക്ഷണങ്ങള്‍; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടി തിരുവനന്തപുരത്തെത്തി.അഞ്ചുമണിയോടെയാണ് തീവണ്ടി തിരുവനന്തപുരത്തെത്തിയത്. ആയിരത്തോളം പേരാണ് കേരളത്തിലോക്കുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് കോ‍ഴിക്കോട് അറുപേരെയും തിരുവനന്തപുരത്ത് ഒരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനിലേക്ക് ദില്ലിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയെത്തിയത്.ഇതോടെ ആയിരത്തോളം പേര്‍ക്കാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്താന്‍ ക‍ഴിഞ്ഞത്. മൂന്നു സ്റ്റേപ്പുകളാണ് തീവണ്ടിക്ക് കേരളത്തിലുണ്ടായിരുന്നത്. കോ‍ഴിക്കോട്, എറണാക്കുളം സൗത്ത്, തിരുനന്തപുരം സെന്‍ട്രല്‍ എന്നിവയാണണ് മൂന്ന് സ്റ്റോപ്പുകള്‍.

കേരളത്തിലേക്ക് പ്രവേശിച്ച് തീവണ്ടിയുടെ ആദ്യ സ്റ്റോപ്പായിരുന്നു കോ‍ഴിക്കോട്.
ഇവിടെ 252 പേരാണ് ഇറങ്ങിയത്. ഇവിടെ ഇറങ്ങിയതില്‍ ആറു പേര്‍ക്ക് രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒന്നേ നാല്‍പതോടെയാണ് കേരളത്തിലെ രണ്ടാമത്തെ സ്റ്റോപ്പായ എറണാക്കുളം സൗത്ത് റെയില്‍ വേസ്റ്റേഷനില്‍ തീവണ്ടിയെത്തിയത്. 411 പേരാണ് ഇവിടെ ഇറങ്ങാനുണ്ടിയിരുന്നത്. ഇതില്‍ 38 പേര്‍ എറണാകുളം ജില്ലക്കാരായിരുന്നു. മറ്റുള്ളവരെ അവരവരുടെ ജില്ലകളിലേക്കെത്തിച്ചു. 348 പേരാണ് തിരുവനന്തപുരം സെട്രല്‍ റെയില്‍ വേസ്റ്റേഷനിലിറങ്ങിയത്. ഇവിടെ എത്തിയതില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിപുലമായ സംവിധാനമാണ് ഓരോ റെയില്‍ വേസ്റ്റേഷനിലും യാത്രക്കാരെ പരിശോധിക്കാനായി ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന്‍റെ പത്തിലധകം ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഒരോ സ്റ്റേഷനിലും സജ്ജീകരിച്ചിരുന്നു. കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് തീവണ്ടിയിലുള്ളവരെ പുറത്തിറക്കിയത്. യാത്രയിലുടനീളം മാസ്ക്കുകള്‍ നിര്‍ബന്ധമായിരുന്നു.

എല്ലാ റെയില്‍ വേസ്റ്റേഷനിലും മറ്റു ജില്ലക്കാരെ അതതു കേന്ദ്രങ്ങളിലേക്കെത്തിക്കാനായി കെ.എസ്.ആര്‍.ടി. സി ബസ്സുകള്‍ ഒരുക്കിയിരുന്നു. കനത്ത പോലീസ് സുരക്ഷയാണ് ഒരോ റെയില്‍ വേസ്റ്റേഷനും ഒരുക്കിയിരുന്നത്. പുറത്തു നിന്നുള്ള ആരെയും റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. യാത്രക്കാര്‍ പോയതിനു ശേഷം റെയില്‍വേസ്റ്റേഷനുകള്‍ അണുവിമുക്തമാക്കുകയും ചെയ്തു.

61 തമി‍ഴ്നാട്ടുകാരും ഇന്നു വന്ന സ്പെഷ്യല്‍ ട്രെയിനിലുണ്ടായിരുന്നു. ആവരെ കൊണ്ടുപോകാനായി പ്രത്യേക ബസ്സുകളും തമി‍ഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിരുന്നു. പതിമൂന്നാം തിയതി യാണ് ൃ ദില്ലിയില്‍ നിന്നും പ്രത്യേക തീവണ്ടി കേരളത്തിലേക്ക് പുറപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here