പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി

പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി. ജഡ്ജിന്റെ കുടുംബവും, മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 7 മുതൽ പാചകക്കാരൻ അവധിയിൽ ആണ്.

അവധി സമയത്താണ് ഇയാൾക്ക് വൈറസ് പിടിപെട്ടതെന്നാണ് കണക്ക് കൂട്ടൽ. എങ്കിലും ഒരു മുൻ കരുതലായാണ് നിരീക്ഷണത്തിൽ പോകാനുള്ള ജഡ്ജിന്റെ തീരുമാനം. 10 ദിവസത്തേക്ക് നിരീക്ഷണത്തിൽ പോയതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News